Back to News
ചുറ്റുവട്ടം

രായിരനെല്ലൂർ മലകയറ്റം ഒക്ടോബർ 18 ന്

രായിരനെല്ലൂർ മലകയറ്റം ഒക്ടോബർ 18 ന്
പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം ഒക്ടോബർ 18 ന് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്ആയിരക്കണക്കിനാ­ളുകൾ തുലാം 1 ന് മല കയറാ നെത്തും. പറയി പെറ്റ പന്തിരുകുലത്തിലെ ജ്ഞാ നിയായ നാറാ ണ ത്തു ഭ്രാന്തന് ദുർഗ്ഗാദേവിയുടെ ദർശനം ലഭിച്ചതിന്റെ ദീപ്തസ്മരണ പുതുക്കിക്കൊണ്ടാണ് വർഷം തോറും ആയിരക്കണ ക്കിനു ഭക്തർ രായിരനെല്ലൂരിലെത്തുന­്നത്. പുലർച്ചെ മുതൽ ഉച്ചവരെ നടക്കുന്ന മല കയറ്റം പുണ്യമായാണ് കരുതപ്പെടുന്നത്. മല മുകളിലെ ദുർഗ്ഗാ ദേവി യുടെ ക്ഷേത്ര ദർശനവും നാറാ ണത്തു ഭ്രാന്തന്റെ കൂറ്റൻ പ്രതിമാവന്ദനവും കഴിഞ്ഞാണ് മലയിറക്കം. രായിരനെല്ലൂരിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രവും തുലാം ഒന്നിന് സജീവമാവും. ഭ്രാന്തൻ ഇവിടെ തപസ്സു ചെയ്ത് ഒരിക്കൽ കൂടി ദുർഗ്ഗാദേവിയെ പ്രത്യക്ഷപ്പെടുത്തി യെന്നും പഴമക്കാർ പറയുന്നു. ഭ്രാന്തൻ കല്ലിനു മുകളിലെ കാഞ്ഞിരമരവും അതിലുള്ള ഇരുമ്പു ചങ്ങലയും നാറാണത്തു ഭ്രാന്തന്റെ സാന്നിധ്യത്തിനുള്ള തെളിവായി ചൂണ്ടിക്കാണിക്ക പ്പെടുന്നു. മലകയറ്റത്തിന്റെ മുന്നോടിയായി ബുധനാഴ്ച ലക്ഷാർച്ചന തുടങ്ങും. ഇതോടെ രായിരനെല്ലൂർ ഉത്സവപ്രതീതിയിലാവും.­ നടുവട്ടം മുതൽ ഒന്നാന്തിപ്പടിവരെ റോഡിനിരുവശവും കച്ചവടക്കാർ നിരന്നു കഴിഞ്ഞു. മലമുകളിൽ വിവിധ വഴിപാടുകൾക്കുള്ള സംവിധാനവും മലയുടെ സംരക്ഷകരായ ദ്വാദശാക്ഷരീ ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.
Related News