വിളയൂര്‍ വള്ളിയത്ത് കുളമ്പ് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായ കര്‍ഷക പരിശീലന പരിപാടി നടത്തി.
പാടശേഖര സമിതി സെക്രട്ടറി ശ്രീ കൈപ്പറ്റ വിശ്വനാഥന്‍റെ വീട്ടിലാണ് വിവിധ പാടശേഖര സമിതി ഭാരവാഹികളുള്‍പ്പെടെ എഴുപതോളം കര്‍ഷകര്‍ പങ്കെടുത്ത പരിശീലന പരിപാടി നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ. മുരളി പരിശീലനം ഉദ്ഘാടനം ചെയ്തു.
പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫസര്‍ ശ്രീ കെ. സുനില്‍ ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പര്‍ ശ്രീ. അഹമ്മദ്കുഞ്ഞി അദ്ധ്യക്ഷനായി. കൃഷിഓഫീസര്‍ ശ്രീമതി സിന്ധു.വി.പി, കൃഷി അസിസ്റ്റന്‍റ് ശ്രീ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂട്ടായ ചര്‍ച്ചകളിലൂടെ നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തു വരെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും, സാദ്ധ്യമായ പ്രദേശങ്ങളില്‍ പച്ചക്കറി, പച്ചിലവളക്കൃഷി എന്നിവ നടത്തുവാനും യോഗ ചര്‍ച്ചകളോടനുബന്ധിച്ച് കര്‍ഷകര്‍ തീരുമാനിച്ചു.