Back to News
ചുറ്റുവട്ടം

തൂതപ്പുഴയ്ക്ക് കുറുകെ വിളയൂരില്‍ പാലത്തിനു അനുമതി

തൂതപ്പുഴയ്ക്ക് കുറുകെ വിളയൂരില്‍ പാലത്തിനു അനുമതി
പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് തൂതപ്പുഴയിലെ വിളയൂരില്‍ പുതിയ പാലത്തിനു അനുമതി. വിളയൂര്‍ പഞ്ചായത്തിലെ പാലോളി കുളംബിനെയും പുലാമന്തോള്‍ പഞ്ചായത്തിലെ വളപുരത്തെയും ബന്ധിപ്പിച്ചുകൊണ്ടാണ് പാലം നിര്‍മിക്കുക.
 
പാലം നിര്‍മാണത്തിന് 14 കോടി  70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.പി.മുഹമ്മദ്‌ എം.എല്‍.എ അറിയിച്ചു.  വിളയൂര്‍ പാലോളി കുളംബില്‍ പാലം വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നൂറു കണക്കിനാളുകളും വിദ്യാലയങ്ങളിലേക്കുള്ള ചെറിയ കുട്ടികളടക്കമുള്ളവര്‍ പുഴയിലൂടെ തോണിയാത്ര ചെയ്താണ് ഇരുകലയിലും എത്തിപ്പെടുന്നത്. പുലാമന്തോള്‍ വഴി റോഡ്മാര്‍ഗം കിലോമീറ്ററോളം താണ്ടിവേണം മരുകരയിലെത്താന്‍. വര്‍ഷങ്ങളായി ദുരിതയാത്രയാണ് ഇവിടുത്തുകാര്‍ നടത്തിവന്നിരുന്നത്.
 
ഇവിടുത്തുകാരുടെ ദുരിതപൂര്‍ണമായ തോണിയാത്ര അവസാനിപ്പിക്കാന്‍ തൂക്കുപാലം നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അത് പിന്നീട് പാലം തന്നെ വേണമെന്ന ആവശ്യമായി മാറുകയായിരുന്നു. തുടര്‍ന്ന് സി.പി.മുഹമ്മദ്‌ എം.എല്‍.എയുടെ ശ്രമഫലമായാണ് പാലം നിര്‍മ്മിക്കാന്‍ നടപടിയായത്. 2012ല്‍ പാലത്തിന്റെ സാധ്യതാപഠനവും നടത്തിയിരുന്നു. 
 
തുടര്‍ന്നുള്ള നടപടികള്‍ക്കു ശേഷമാണ് ഇപ്പോള്‍ പാലത്തിനു ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പാലത്തോടൊപ്പം അമുബന്ധ റോഡ്‌ നിര്‍മാണവും നടക്കും. ഒന്‍പതു കോടി രൂപ നബാര്‍ഡ് സഹായമായി നല്‍കും. ബാക്കി തുക പൊതുമരാമത്ത് വകുപ്പാണ് വഹിക്കുക. സാങ്കേതികാനുമതി കൂടി ലഭ്യമാക്കി ഉടന്‍ തന്നെ പ്രവര്‍ത്തിയുടെ ടെന്‍ഡര്‍ നടത്തുമെന്ന് എം.എല്‍.എ അറിയിച്ചു
Related News