വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ കൃഷി ആരംഭിച്ച വിളയൂരിലെ ജൈവ പച്ചക്കറി കർഷകരും കുടുംബശ്രീ വനിതകളും വിപണന കേന്ദ്രം ആരംഭിക്കുന്നതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തി. ജനകീയാസൂത്രണ പദ്ധതിയായ ജൈവ പച്ചക്കറി വ്യാപനം എന്ന പദ്ധതിയുടെ അവലോകനത്തിനും മോണിറ്ററിങ് സമിതിയുടെ സന്ദർശനം ആസൂത്രണം ചെയ്യുന്നതിനുമായി ഗ്രാമ പഞ്ചായത്ത് ഹാളിൽ ഇന്നു ചേർന്ന യോഗത്തിലാണ് വിശദമായ ചർച്ചകൾ നടന്നത്. പാടശേഖര സമിതികൾ, കുടുംബശ്രീ വനിതകൾ, ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിഷുവിനോടനുബന്ധിച്ചുള്ള സംഭരണ വിപണന കേന്ദ്രം ഉടനെ തന്നെ ആരംഭിക്കുന്നതാണ്.
വിളയൂരിലെ പച്ചക്കറി ടീം വിപണന രംഗത്തേക്ക്