പട്ടാമ്പി ‐ പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന ബസ്സുകളുടെ മരണപ്പാച്ചിലിന് പരിഹാരമുണ്ടാക്കാൻ ജന പ്രതിനിധികളുടേയും, രാഷ്ട്രീയപ്പാർട്ടികളുടേയും, ബസ്സ് ഓണേഴ്സ് അസോസിയേഷന്റേയും, ബസ് തൊഴിലാളി യൂണിയനുകളുടേയും , പോലീസ് ഉദ്ധ്യോഗസ്ഥരുടേയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമാക്കി.
കരിങ്ങനാട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ.
ബസ്സുകൾക്ക് പുലാമന്തോൾ ടോൾ ബൂത്തിൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തും.
സന ബസ്സ് ഇനിയൊരു അപകടം വരുത്തിയാൽ പെർമിറ്റ് പൂർണമായി റദ്ധാക്കും.
ബസ്സുകളുടെ ടൈം പുന:പ്പരിശോധിക്കുകയും, മൽസരയോട്ടം അവസാനിപ്പിക്കുന്നതിന് സമയം പുന ക്രമീകരിക്കുന്നതിന് ആർ ടി ഒ നേതൃത്വത്തിൽ 13ാം തിയ്യതി യോഗം ചേർന്ന് തീരുമാനമെടുക്കും.
ബസ്സ് ജീവനക്കാർ ലഹരി ഉപയോഗിച്ച് തൊഴിലുകളിൽ ഏർപ്പെടുന്നത് പരിശോധിക്കാൻ സംവിധാനമുണ്ടാക്കും.
അപകടം വരുത്തിയ സന ബസ്സ് അടിച്ച് തകർത്തതിനെതിരിൽ നാട്ടുകാർക്കെതിരെയുള്ള കേസ് ഒഴിവാക്കും.
ഗ്രാമ പഞ്ചായത്തുകൾ, പൊതുമരാമത്ത് വകുപ്പ്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ കൂടുതൽ സിഗ്നൽ , മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കും.
ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കമ്മുക്കുട്ടി എടത്തോൾ, പട്ടാമ്പി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എ റാസി, വിളയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഹുസൈൻ കണ്ടേങ്കാവ്, നീലടി സുധാകരൻ, സി പി എം വിളയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ഉണ്ണി , വിവിധ രാഷ്ട്രീയ പാർട്ടി യുവജന നേതാക്കൾ, പട്ടിമ്പി സി ഐ, എസ് ഐ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.
കടപ്പാട് : ഇസ്മായീല്‍ പുളിക്കല്‍