വിളയൂര്‍: സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം പുതിയ തലമുറയെ നാശത്തിലേക്ക് നയിക്കുമെന്ന് സയ്യിദ് മുഹസിന്‍ അല്‍ ബുഖാരിതങ്ങള്‍ കുഞ്ചിലം അഭിപ്രായപ്പെട്ടു. വിളയൂര്‍ കുപ്പൂത്ത് ഖാദിരിയ്യ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച മാസാന്ത സ്വലാത്ത് മജ്‌ലിസില്‍ ഉദ്‌ബോധനം നടത്തുകയായിരുന്നു തങ്ങള്‍. കേരള മുസ്ലിം ജമാഅത്ത് വിളയൂര്‍ സര്‍ക്കിള്‍ പ്രസിഡന്റ് പി. സൈനുല്‍ആബിദ് സഖാഫി ഉദ്ഘാടനംചെയ്തു. എസ്.വൈ.എസ്. സര്‍ക്കിള്‍ സെക്രട്ടറി ഒ.ടി. അബ്ദുല്‍അസീസ് മുസ്ലിയാര്‍ അധ്യക്ഷനായി.
എസ്.എസ്.എഫ്. സംസ്ഥാന സാഹിത്യോത്സവത്തില്‍ മികച്ച പ്രകടനം കാഴ്‌ചെവച്ച പാറമ്മല്‍ വി.കെ. സൈനുല്‍ആബിദ്, മഞ്ഞളാംകുഴി കെ. മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. സ്വലാത്ത് മജ്‌ലിസിനും സമൂഹ പ്രാര്‍ഥനയ്ക്കും മുഹസിന്‍ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വംനല്‍കി.
കെ.കെ. ഇസ്മയില്‍ അല്‍ഹസനി, പി. സൈനുല്‍ആബിദ് സഖാഫി, പി. അബ്ദുല്ലസഖാഫി, വി.ടി. അബ്ദുല്‍കരീം, പി. ഹനീഫ അല്‍ഹസനി, എസ്.പി. വാഹിദ്, എസ്.പി. മൂസ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കടപ്പാട് : മാതൃഭൂമി
സ്വലാത്ത് മജ്‌ലിസ്