Back to News
ചുറ്റുവട്ടം

പി.എം.കെ.എസ്.വൈ - ഫാം സ്കൂള്‍ ആരംഭിച്ചു

പി.എം.കെ.എസ്.വൈ - ഫാം സ്കൂള്‍ ആരംഭിച്ചു
മണ്ണ്- ജല സംരക്ഷണത്തെ അടിസ്ഥനമാക്കി നടത്തുന്ന പി.എം.കെ എസ്.വൈ പദ്ധതിയിലുള്‍പ്പെട്ട ഫാം സ്കൂള്‍ കരിങ്ങനാട്  ആരംഭിച്ചു.
 കരിങ്ങനാട് പാടശേഖരത്തിലെ 28 കര്‍ഷകരെ ഉള്‍പ്പെടുത്തി ആരംഭിച്ച ഫാം സ്കൂള്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ. മുരളി നിര്‍വ്വഹിച്ചു.  പട്ടാമ്പി മണ്ണു പരിശോധന ശാലയിലെ അസിസ്റ്റന്‍റ് സോയില്‍ കെമിസ്റ്റ്  ശ്രീ ടി. പി ബൈജു മണ്ണു പരിപോഷണത്തെക്കുറിച്ച് ക്ലാസെടുത്തു. 
കൃഷി ഓഫീസര്‍  ശ്രീമതി വി. പി. സിന്ധു, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ ശ്രീ സക്കീര്‍ ഹുസൈന്‍, ആത്മ ബി.ടി.എം കുമാരി ഷാജിനി, പാടശേഖര സമിതി സെക്രട്ടറി ശ്രീ കെ.ടി ഉണ്ണിക്കൃഷ്ണന്‍  എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പദ്ധതിയുടെ ഭാഗമായി എൈ.പി.എം  കിറ്റുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. വരള്‍ച്ചയെ അതിജീവിക്കുന്നതിനായി ഒരു ഏക്കര്‍ സ്ഥലത്ത് റെയിന്‍ഗണ്‍ ജലസേചന രീതി പരീക്ഷണാടിസ്ഥാനത്തില്‍ കരിങ്ങനാട് പാടത്ത് സ്ഥാപിക്കുന്നുണ്ട്.
Related News