വിളയൂര്‍: വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിളകളുടെ സംരക്ഷണത്തിനായി വിളയൂര്‍ കരിങ്ങനാട് പാടശേഖരത്തില്‍ ആകാശ ജലസേചന പരീക്ഷണം. കേരള കാര്‍ഷികവികസന ക്ഷേമവകുപ്പ് പി.എം.കെ.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖരത്തില്‍ നടപ്പാക്കുന്ന വയല്‍വിദ്യാലയം പരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്.
മഴയുടെ കുറവുമൂലം കരിങ്ങനാട് പാടത്തെ എക്കര്‍കണക്കിന് നെല്‍കൃഷി ഉണക്കുഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് കര്‍ഷകരുടെ ആവശ്യപ്രകാരം ആകാശ ജലസേചനമാര്‍ഗം പരീക്ഷിക്കാന്‍ അധികൃതര്‍ രംഗത്തുവന്നത്.
പാടശേഖരത്തിലെ കിണറും മോട്ടോറും ഉപയോഗിച്ച് മൂന്ന് ഗണ്ണുകള്‍ സ്ഥാപിച്ചാണ് പരീക്ഷണം നടപ്പാക്കിയത്. 50 അടി ചുറ്റളവില്‍ മഴപെയ്യുന്ന രീതിയില്‍ നനച്ചെടുക്കാവുന്ന പദ്ധതിയാണ് ഇതിലൂടെ നടത്തിയത്. ജലസേചനമാര്‍ഗമുള്ള പാടശേഖരങ്ങളില്‍ പൈപ്പും ഗണ്ണും മാത്രമാണ് അധികമായി വാങ്ങേണ്ടത്. പദ്ധതി സ്ഥാപിക്കാന്‍ 1,500 രൂപയാണ് ചെലവുവരുന്നത്.
പദ്ധതി വിജയകരമാവുകയാണെങ്കില്‍ ഗ്രാമപ്പഞ്ചായത്തിന്റെ മറ്റുഭാഗങ്ങളിലും നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളിയും കൃഷി ഓഫീസര്‍ വി.പി. സിന്ധുവും പറഞ്ഞു.
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ നീലടി സുധാകരന്‍, ചൈതന്യ, പാടശേഖരസമിതി സെക്രട്ടറി കെ.ടി. ഉണ്ണിക്കൃഷ്ണന്‍, സക്കീര്‍ഹുസൈന്‍, ജീന, ഷാജിനി തുടങ്ങിയവരുമെത്തിയിരുന്നു.
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ നീലടി സുധാകരന്‍, ചൈതന്യ, പാടശേഖരസമിതി സെക്രട്ടറി കെ.ടി. ഉണ്ണിക്കൃഷ്ണന്‍, സക്കീര്‍ഹുസൈന്‍, ജീന, ഷാജിനി തുടങ്ങിയവരുമെത്തിയിരുന്നു.