Back to News
ചുറ്റുവട്ടം

ഹരിതകേരളം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം

ഹരിതകേരളം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം
ഹരിതകേരളം പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം എടപ്പലം ആലിക്കപ്പള്ളിയാലില്‍ നടത്തി. പരിസ്ഥിതി സൌഹൃദ പ്ലാസ്റ്റിക് പുതയോടൊപ്പം കണിക ജലസേചനം നടപ്പിലാക്കി ഒരേക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറിക്കൃഷിയാണ് ആരംഭിച്ചത്. 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ.മുരളി ഇദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശ്രീമതി കെ.കൃഷ്ണകുമാരി അദ്ധ്യക്ഷയായി. വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എ.കെ ഉണ്ണി സ്വാഗതം അറിയിച്ചു. സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ നീലടി സുധാകരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശ്രീ കെ.കൃഷ്ണന്‍കുട്ടി, ടി. ഗോപാലകൃഷ്ണന്‍, കൃഷി ഓഫീസര്‍ ശ്രീമതി വി.പി. സിന്ധു, പ്രമുഖ കര്‍ഷകരായ ഹൈദര്‍, മുഹമ്മദാലി മുസ്ലിയാര്‍, കുഞ്ഞിരായിന്‍, പരിസ്ഥിതി പ്രവര്‍ത്തകനായ മോഹന്‍ദാസ് ഇടിയത്ത്, അസിസ്റ്റന്‍റ് കൃഷിഓഫീസര്‍ ശ്രീ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും, കുടുംബശ്രീ , തൊഴിലുറപ്പ് നേതൃത്വവും, കര്‍ഷകരും, പൊതു പ്രവര്‍ത്തകരും, തൊഴിലുറപ്പ് വനിതകളും ചടങ്ങില്‍ പങ്കെടുത്തു. കൃഷിവകുപ്പ് പദ്ധതിയും, തൊഴിലുറപ്പു പദ്ധതിയും സംയോജിപ്പിച്ചു കൊണ്ടാണ് ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി ജൈവകൃഷി നടപ്പിലാക്കുന്നത്.
പഞ്ചായത്തിലെ 15 വാര്‍ഡുകളിലും MNREGS പദ്ധതിയിലുള്‍പ്പെടുത്തി കിണര്‍, തോട് പുനരുദ്ധാരണം തുടങ്ങി വിവിധ ജല സംരക്ഷണ പദ്ധതികളും, പച്ചക്കറിക്കൃഷിയും ആരംഭിച്ചു
Related News