Back to News
ചുറ്റുവട്ടം

കുന്തിപ്പുഴയിൽ തെളിനീരൊഴുകിയെത്തി.! ആഘോഷമാക്കി ജനം പുഴയിലേക്ക്.!

കുന്തിപ്പുഴയിൽ തെളിനീരൊഴുകിയെത്തി.! ആഘോഷമാക്കി ജനം പുഴയിലേക്ക്.!

നാലുദിവസം മുൻപ് കാഞ്ഞിരപ്പുഴ അണകെട്ട് തുറന്ന് കുന്തിപ്പുഴയിലേക്കൊഴുക്കിവിട്ട കുടിവെള്ളം ദിവസങ്ങൾക്ക് ശേഷം എടപ്പലം മൂർക്കനാട് പാലവുംകടന്നൊഴുകുന്നത് കാണാൻ ജനം പുഴയിലിറങ്ങി. മൂർക്കനാട് -എടപ്പലം പാലത്തിന് താഴെയാണ് പുഴവെള്ളമൊഴുകുന്നത് കാണാൻ ആളുകൾ പുഴയിലിറങ്ങിയത്. മണലെടുപ്പുമൂലം പുഴയിൽ നിറഞ്ഞ കുഴികളും വരൾച്ചയെത്തുടർന്ന് സ്ഥാപിച്ച താത്കാലിക -സ്ഥിരം തടയണകളും നിറഞ്ഞു വളരെ മെല്ലെയാണ് വെള്ളമൊഴുകുന്നത് . വരണ്ടുണങ്ങിയ പുഴയിൽ നീർച്ചാലായ് വെള്ളം ഒഴുകിയെത്തുന്നത് കാണാൻ പലഭാഗങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പുഴയിൽ തടിച്ചു കൂടി.!

കടപ്പാട് : മൂർക്കനാട് ലൈവ്.

Related News