Back to News
ചുറ്റുവട്ടം

കൊപ്പം പോലീസ് സ്റ്റേഷനു ഭരണാനുമതിയായി

കൊപ്പം പോലീസ് സ്റ്റേഷനു ഭരണാനുമതിയായി

കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊപ്പം പോലീസ് സ്റ്റേഷന് ഭരണാനുമതിയായി .നിലവിൽ പട്ടാമ്പി സർക്കിളിനു കീഴിലുള്ള കൊപ്പം -വിളയൂർ തിരുവേഗപ്പുറ കുലുക്കല്ലൂർ പഞ്ചായത്തുകളുടെ ഭാഗങ്ങൾ കൊപ്പം പോലീസ് സ്റ്റേഷൻ പ്രാവർത്തികമാകുന്നതോടെ കൊപ്പത്തിനു കീഴിലാവും 2016-17 ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഏഴു പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരൂമാനിച്ചതോടെയാണ് . സ്റ്റേഷനുകളിൽ ഒന്നായ പട്ടാമ്പി കൊപ്പത്ത് പോലീസ് സ്റ്റേഷൻ എന്ന ആവശ്യം സഫലമാകുന്നത് .. ഭരണാനുമതിയായതോടെ കൊപ്പത്ത് പോലീസ് സ്റ്റേഷൻ തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാവും .പഞ്ചായത്ത് അധീനതയിലുളള കൊപ്പം ബസ്സ് സ്റ്റാൻഡ് കെട്ടിടത്തിലായിരിക്കും പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുക എന്നറിയുന്നു .

Related News