Back to News
ചുറ്റുവട്ടം

പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം  ചെയ്തു

കൊപ്പം : നവംബർ 15;16;17;18 തിയ്യതികളിൽ കൊപ്പം ഗവ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കമ്മുക്കുട്ടി എടത്തോൾ നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുമിത അധ്യക്ഷത വഹിച്ചു -
യോഗത്തിൽ കെ.സി.ഗോപാലകൃഷ്ണൻ, വനജ കൃഷ്ണകുമാർ ,ടി.പി.നാരായണൻ, എ.ഇ.ഒ.ഷാജിമോൻ എൻ.സ്രാജുദ്ദീൻ, ടി.ഷാജി, എൻ.പി.ഷാഹുൽ ഹമീദ്, സതീശൻ, ശശി, രാജൻ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ബെന്നി ഡൊമിനിക് സ്വാഗതവും പബ്ലിസിറ്റി കൺവീനർ സുരേഷ് ബാബു നന്ദിയും പറഞ്ഞു . പേരടിയൂർ എൽ പി സ്കൂളിലെ അബ്ദുൾ സമദ് മാസ്റ്ററാണ് ലോഗോ നിർമ്മിച്ചത്.

Related News