മോഷ്ടാക്കൾക്ക് പ്രിയം കാർഷിക വിളകളോട്
കഴിഞ്ഞ ദിവസം മോഷണം പോയത് മുന്നൂറ് കിലോഗ്രാം അടയ്ക്ക
വിളയൂർ : എടപ്പലത്തും പരിസരങ്ങളിലും കാർഷിക വിളകൾ മോഷ്ടിക്കാൻ എത്തുന്നവരുടെ ശല്ല്യം ഏറുന്നതായി നാട്ടുകാരുടെ പരാതി. ദിവസങ്ങളായി പ്രദേശത്ത് അടയ്ക്ക -തേങ്ങ - കുരുമുളക് - റബർ ഷീറ്റ് പോലുള്ളവയാണ് കടത്തിക്കൊണ്ടു പോകുന്നത് വീട് നിർമാണത്തിനായി കൊണ്ടുവന്ന കമ്പികളും കൊണ്ടുപോകുന്നതായി നാട്ടുകാർ പറയുന്നു ..എടപ്പലം -ആലിക്കപള്ളിയാൽ- തുടങ്ങി ഉൾപ്രേദേശങ്ങളിലാണ് കൂടുതൽ മോഷണവും നടക്കുന്നത് കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന 300 കിലോഗ്രാം തൊണ്ടടയ്ക്കയാണ് ഇവിടെ മോഷണംപോയാത് എടപ്പലം വലിയപാലം ലുക്മാന്റെ വീട്ടില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കളവ് നടന്നത്. ലുക്മാന്‍ പട്ടാമ്പിപോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . ലുക്മാന്റെ വീടിന്റെ രണ്ടരക്കിലോമിറ്റര്‍ അകലെ കൂരാച്ചിപ്പടിയില്‍ സഹകരണബാങ്കിന്റെ എതിര്‍ഭാഗത്ത് കച്ചവടക്കാര്‍ ഉണക്കാനിട്ടിരുന്ന തൊണ്ടടയ്ക്ക കവരാനും ശ്രമംനടന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഇവിടെ അടയ്ക്കവാരുന്ന ശബ്ദംകേട്ട് ബാങ്കിലെ വാച്ച്മാന്‍ ടോര്‍ച്ചടിച്ച് ആരെന്ന് തിരക്കിയപ്പോള്‍ രണ്ടുപേര്‍ ഓടിപ്പോയി നിര്‍ത്തിയിട്ടിരുന്ന ഒരു ക്കാറില്‍ പോയതായി പറയുന്നു. പരിസരങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്നും പല തൊഴിലാളികളും നിയമപ്രകാരമല്ല ഇവിടെ കഴിയുന്നതെന്നും നാട്ടുകാർ പറയുന്നു പ്രദേശത്ത് രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കി ജനങ്ങളുടെ പരിഭ്രാന്തി ഒഴിവാക്കണമെന്ന് ഇവർ കൂട്ടിച്ചേർത്തു .
വാർത്ത : മൂർക്കനാട് ലൈവ്