ഒരു പകലും രാവും നാടിനെ ഭീതിയേറ്റിയ മഹാ പ്രളയത്തിനെ തുടർന്ന് വിളയൂർ പഞ്ചായത്തിലെയും പരിസര പഞ്ചായത്തുകളിലെയും ആയിരങ്ങളെ ആശങ്കയിലായത്തി ഉയർന്ന തൂത പുഴയിലെ വെള്ളം ചെറിയ തോതിൽ കുറയുന്നതായി റിപ്പോർട്ട് . ദിവസങ്ങളായി തുടരുന്ന പേമാരിയെ തുടർന്നുണ്ടായ മഹാപ്രളയം സംസ്ഥാനത്ത് ഒട്ടാകെ തകർത്തതോടൊപ്പമാണ് തൂതപ്പുഴയും സമീപ പ്രദേശങ്ങളും പ്രളയത്തിൽ മുങ്ങിയത് പുഴയുടെ തീരങ്ങളിലെ വിവിധ പഞ്ചായത്തുകളിലെ ആയിരകണക്കിന് വീടുകളിലാണ് പുഴവെള്ളം കയറിയിട്ടുള്ളത് . കഴിഞ്ഞ ദിവസം പുലർച്ചെ തുടങ്ങിയ നീർഴുക്കിന്റെ ശക്തി നിമിഷം തോറും വർധിച്ചു വലിയ വെള്ളപൊക്കം രൂപപെട്ടതോടെ നിരവധി വീടുകൾ - വിദ്യാഭ്യാസ സ്ഥാപനങ്ങൾ - കച്ചവട സ്ഥാപനങ്ങൾ -പ്രാർത്ഥനാലയങ്ങൾ എന്നിവയിലെല്ലാം വെള്ളം കയറി ഇതോടെ മേഖലയിൽ നിരവധി വീടുകളാണ് ഒഴിപ്പിച്ചത് . കഴിഞ്ഞ രാത്രി പ്രാർത്ഥനയോടും ആശങ്കയോടും ഉറക്കമൊഴിഞ്ഞു കാത്തിരുന്ന നാട്ടുകാർക്കും -പ്രവാസികൾക്കും ചെറിയ തോതിലെങ്കിലും പുഴ വെള്ളം കുറയുന്നത് വലിയ ആശ്വാസമാണ് നൽകുന്നത് . മേഖലയിൽ കഴിഞ്ഞ ദിവസം തുടങ്ങിയ മഴക്കും ചെറിയ രീതിയിൽ ശമനമുണ്ടെന്നാണ് ഇപ്പോൾ അറിയുന്നത് .
Photo By Bava Riyas
====================
കടപ്പാട് : പുലാമന്തോൾ വാർത്ത
നാടിന് ഭീതിയേറ്റിയ പ്രളയം ചെറിയതോതിൽ വെള്ളം കുറയുന്നതായി റിപ്പോർട്ട്