Back to News
ചുറ്റുവട്ടം

കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി പ്ലസ്ടു വിദ്യാർഥിനി അമൃത താരമായി.

കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി പ്ലസ്ടു വിദ്യാർഥിനി അമൃത താരമായി.

എടപ്പലം : പ്രിയത്തോടെ കൊണ്ട് നടന്നിരുന്ന മുടി കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെയർ ബാങ്കിലേക്ക് നൽകി താരമായിരിക്കുകയാണ് എടപ്പലം പി.ടി.എം ഹയർ സെക്കന്ററി സ്ക്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയും ,എൻ.എസ്.എസ് വളണ്ടിയറുമാണ് അമൃത,എന്ന അമ്മു കീമോയിലൂടെ തലമുടി നഷ്ടമാകുന്ന കാൻസർ രോഗികളുടെ അവസ്ഥ മനസ്സിലാക്കിയാണ് താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന തൻറെ തലമുടി ഇവർക്കായി നൽകിയെതെന്ന് പറയുന്ന അമ്മുവിൻറെ സന്മനസിന് സ്‌കൂളിലും നാട്ടിലും ഏറെ പ്രശംസയാണ് ഇപ്പോൾ ലഭിക്കുന്നത് . മകളുടെ നന്മയേറിയ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി കൊപ്പം മുളയങ്കാവ് സ്വദേശിയായ ഗോവിന്ദനും അധ്യാപികയായ അമ്മ പ്രിയയും കൂടെയുണ്ട്

Related News