അഭിലാഷ് ഫുട്ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ എടപ്പലം യതീംഖാന മൈതാനിയില്‍ ഫ്ലഡ് ലൈറ്റ് ഫുട്ബോള്‍ മേള സംഘടിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള 27 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ താരങ്ങള്‍ക്കും സന്തോഷ് ട്രോഫി താരങ്ങള്‍ക്കും പുറമേ വിദേശ താരങ്ങള്‍ കൂടി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയില്‍ ഇന്ന് രാത്രി 8 മണിയോടെ ശാസ്ത മെഡിക്കല്‍ തൃശൂരും ടൌണ്‍ എഫ്.സി. തൃശൂരും തമ്മില്‍ ഏറ്റുമുട്ടും. മത്സരം ഫുട്ബോള്‍ താരം ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്യും.
ടൌണ്‍ എഫ്.സി. തൃക്കരിപ്പൂര്‍ നല്‍കുന്ന ചികിസാ സഹായ വിതരണം എസ്.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിന്‍ വിതരണം ചെയ്യും. വിളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. മുരളി അധ്യക്ഷനാകും. സ്റ്റേഡിയം ഒരു കോടി രൂപയ്ക്കു ഇന്‍ഷൂര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു. മുഖ്യ രക്ഷാധികാരി ടി.ഗോപാലകൃഷ്ണന്‍, സംഘാടക സമിതി ചെയര്‍മാന്‍ എം.പി.എം കുട്ടി, കണ്‍വീനര്‍ ഹനീഫ വലിയപാലം, സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ ജില്ല സെക്രട്ടറി വാഹിദ് കുപ്പൂത്ത്, എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം ശരീഫ് കുപ്പൂത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു
ഫ്ളഡ് ലൈറ്റ് ഫുട്ബോള്‍മേള ഇന്ന് ആരംഭിക്കും