വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമോദ് സഹായം തേടുന്നു
വിളയൂര്‍ പഞ്ചായത്തിലലെ വാര്‍ഡ് 12ലെ ഒറവന്പറമ്പില്‍ കോരന്റെയും ചന്ദ്രികയുടെയും മകനായ പ്രമോദ് (32)അപകടത്തില്‍ പെട്ട് ചികിത്സയിലാണ്. ചികിത്സാചെലവുകള്‍ക്ക് നാട്ടുകാരുടെ കൈത്താങ്ങല്‍ കഴിഞ്ഞ നാളുകളില്‍ ആശ്വാസമായിരുന്നു. എന്നാല്‍ കടബാധ്യതയും തുടര്‍ചികിത്സക്ക് പണം കണ്ടെത്താനാകാത്തതും ഈ കുടുംബത്തെ തളര്‍ത്തുകയാണ്. പ്രമോദിന്റെ ചികിത്സക്കായി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ ഇസ്ഹാകിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ കൊപ്പം SBT ബാങ്കിലെ അക്കൗണ്ട് നമ്പര്‍-67264774374.