പട്ടാമ്പിയില്‍ അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റി
പട്ടാമ്പി: ദേശീയ പാതയില്‍ പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ ശങ്കരമംഗലം പെട്രോള്‍ പമ്പിനു സമീപം അപകട ഭീഷണിയുയര്‍ത്തിയ കൂറ്റന്‍ തണല്‍മരം അഗ്‌നിശമന സേന മുറിച്ചു മാറ്റി. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളാണ് സ്വകാര്യബസ്സുകള്‍ക്കും മറ്റു വലിയ വാഹനങ്ങള്‍ക്കും ഭീഷണിയായി മാറിയിരുന്നത്. ഇന്ന് രാവിലെ ഒരു മിനി ട്രക്ക് മരത്തില്‍ ഇടിച്ച് മറിഞ്ഞു ദേശീയ പാതയുടെ ഇരുവശവും ഒരുമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വരുന്ന മഴക്കാലത്തിന് മുമ്പ് മുറിച്ചുമാറ്റിയില്ലെങ്കില്‍ ദുരന്ത സാധ്യതയുണ്ടെന്ന് പൊതുവില്‍ പരാതി ഉയര്‍ന്നിരുന്നു. അപകടം തുടര്‍ക്കഥയായതോടെ പരാതിയുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.