Back to News
ചുറ്റുവട്ടം

തടയണ നിര്‍മാണം പൂര്‍ത്തിയായി

തടയണ നിര്‍മാണം പൂര്‍ത്തിയായി
ജില്ലാ പഞ്ചായത്തിന്‍െറ പശ്ചാത്തല വികസന ഫണ്ടില്‍നിന്ന് രണ്ടു കോടി 40 ലക്ഷം രൂപ ചെലവിട്ട് പുലാമന്തോള്‍ പാലത്തിനു താഴെ തൂതപ്പുഴയില്‍ സ്ഥിരം തടയണ നിര്‍മാണം പൂര്‍ത്തിയായി. വിളയൂര്‍, കൊപ്പം, കുലുക്കല്ലൂര്‍ പഞ്ചായത്തുകളില്‍ ശുദ്ധജല വിതരണം എത്തിക്കുകയാണ് ലക്ഷ്യം. 10 മീറ്റര്‍ വീതിയിലുള്ള അടിത്തറയില്‍ 4 ഷട്ടറുകളോടു കൂടിയുള്ള തടയണ നാലു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ ഇസ്ഹാഖ് പറഞ്ഞു. തൂതപ്പുഴയിലെ ശുദ്ധജല വിതരണ പദ്ധതി കിണറില്‍ പുഴയിലെ അമിതമായ മണലെടുപ്പു മൂലം ജലലഭ്യത കുറഞ്ഞതും ഗുണഭോക്താക്കളായ മൂന്നു പഞ്ചായത്തുകളില്‍ ജലക്ഷാമം നേരിടുകയും ചെയ്തപ്പോഴാണ് ജില്ലാ പഞ്ചായത്ത് സ്ഥിരം തടയണക്ക് ഫണ്ടു നീക്കിവെച്ചത്. പാലത്തിനപ്പുറം പുലാമന്തോള്‍ പഞ്ചായത്തിനും തടയണയുടെ പ്രയോജനം ലഭിക്കും. ഇനി കുടിവെള്ളം മുട്ടില്ലെന്ന പ്രതീക്ഷയോടെ ജനം കത്തിരിക്കുകയാണ്.
Related News