മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി
ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. എടപ്പലം അമ്പാടിക്കുന്നില്‍ കഴിഞ്ഞ ദിവസം രാത്രി പത്തിനായിരുന്നു സംഭവം. മിനിലോറിയില്‍ തെര്‍മോക്കോള്‍ ഉള്‍പ്പെടെ പ്ലാസ്റിക് മാലിന്യവുമായി എത്തിയവരെ നാട്ടുകാര്‍ പട്ടാമ്പി പോലീസില്‍ ഏല്പിച്ചു. പുലാമന്തോള്‍ വളാഞ്ചേരി പാതയില്‍ അമ്പാടിക്കുന്നില്‍ മാലിന്യം തള്ളല്‍ പതിവാണ്. സംഭവത്തില്‍ മിനിലോറി ഡ്രൈവര്‍ വിളയൂര്‍ ഒതുക്കുങ്ങല്‍ സഫുവാനെ പട്ടാമ്പി എസ്.ഐ.സി.ചിറക്കല്‍ അറസ്റ്റ് ചെയ്തു.