പുലാമന്തോള്‍ പാലം: വൈദ്യുതി വിളക്കുകള്‍ കത്തുന്നില്ല
പുലാമന്തോള്‍ പാലത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച വിളക്കുകള്‍ കണ്‍ചിമ്മിയിട്ട് മാസങ്ങളായി. ഇതിലൂടെ രാത്രികാലയാത്ര ദുര്‍ഘടമേറിയതായി.കാല്‍ നടയാത്രക്കാരും പരിസരവാസികളും ഇത്മൂലം ദുരിതത്തിലാണ്. തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതര്‍ ഇതെല്ലം അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നത് കാരണം യാത്ര ദുസ്സഹമായിരിക്കുന്നു. റോഡിന്‍റെ ശോചനീയാവസ്ഥയും ഇരുട്ടും കാരണം ഇവിടെ അപകടങ്ങള്‍ പതിവാണ്. ഇതൊന്നും പരിഹരിക്കാതെയുള്ള ടോള്‍ പിരിവിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി