തിരുവേഗപ്പുറ പഞ്ചായത്ത് ഗ്രാമോത്സവം ഇന്നാരംഭിക്കും
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവം ഇന്ന് ആരംഭിക്കും. വൈകീട്ട് നാലിന് കൊടിയേറും. നാടിനു ഉത്സവമായി മാറിയേക്കാവുന്ന ഗ്രാമോത്സവം 28വരെ നീണ്ടുനില്‍ക്കും. പഞ്ചായത്ത് ഓഫിസിനു സമീപം വിശാലമായ ഗ്രൌണ്ടിലാണ് പരിപാടി നടക്കുക. കലാവതരണങ്ങള്‍, സാംസ്കാരിക സമ്മേളനം, സെമിനാറുകള്‍, ചിത്രോത്സവം, മാജിക്ക് ഷോ, നാടകം, ഭക്ഷ്യമേള, കാര്‍ഷികോല്സവം, പുസ്തകോത്സവം, മെലഡി ഗാനമേള, ഇശല്‍സന്ധ്യ, മാതൃസംഗമം, ഘോഷയാത്ര, എക്സിബിഷന്‍, കാര്‍ണിവെല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. തിരുവേഗപ്പുറയുടെ പൈതൃകവും വികസനമുന്നേറ്റവും പൊതുജനങ്ങള്‍ക്കിടയില്‍ വിജ്ഞാന-ശാസ്ത്രാവബോധവും സാഹോദര്യവും മൈത്രിയും ഊട്ടി ഉറപ്പിക്കുന്നതിനു വേണ്ടിയാണ് ഗ്രാമോത്സവം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡണ്ട് എം.എ.സമദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.ടി.മുഹമ്മദ് കുട്ടി, അഡ്വ.കെ.സി.സല്‍മാന്‍, മെമ്പര്‍ അലി കുന്നുമ്മല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനില്‍കുമാര്‍, ഡോ.എം.കെ.മുനീര്‍, എം.ബി.രാജേഷ് എം.പി, എം.എല്‍.എമാരായ സി.പി.മുഹമ്മദ്, കെ.എം.ഷാജി, എന്‍. ഷംസുദീന്‍, വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളായി പങ്കെടുക്കും