അംഗീകാര നിറവില്‍ തിരുവേഗപ്പുറ പഞ്ചായത്ത്
ജനപക്ഷ വികസനത്തിനുള്ള പുരസ്കാര നിറവില്‍ തിരുവേഗപ്പുറ പഞ്ചായത്ത്. ജില്ലയിലെ മികച്ച പഞായത്തായി രണ്ടാം തവണയാണ് തിരഞ്ഞെടുക്കപെടുന്നത്. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോടൊപ്പം നൂതനമായ പദ്ധതികള്‍ ആവിഷ്കരിച്ച് ജനപിന്തുണയോടെ നടത്തുന്ന ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ പുരസ്കാരതിനര്‍ഹമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തിലെ മികച്ച പഞ്ചായത്തുകള്‍ക്കുള്ള രാജീവ് ഗാന്ധി ശാക്തീകിരണ്‍ പുരസ്കാരവും പഞ്ചായത്തിനെ തേടിയെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്ക് പരിചരണതിനായി സ്വാന്തനം പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍ ഉദ്ഘാടനവും ഭിന്ന ശേഷിയുള്ള 13 പേര്‍ക്ക് ട്രൈ-സൈക്കിള്‍ വിതരണവും പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍ ഇന്ന് വൈകീട്ട് 4 മണിക്ക് നിര്‍വഹിച്ചു.