Back to News
ചുറ്റുവട്ടം

പുലാമന്തോള്‍ പാലത്തിലെ വഴിവിളക്കുകള്‍ മിഴി തുറക്കുന്നു

പുലാമന്തോള്‍ പാലത്തിലെ വഴിവിളക്കുകള്‍ മിഴി തുറക്കുന്നു
പുലാമന്തോള്‍ പാലത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച വിളക്കുകള്‍ കണ്‍ചിമ്മിയിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ എടപ്പലം ന്യുസിന്റെ ഒരു ശ്രമം കൂടി വിജയിക്കുന്നു. പുലാമന്തോൾ പാലത്തിലെ വെളിച്ചമില്ലായ്മെ കുറിച്ച്‌ സോഷ്യല്‍ മീഡിയകളിലും നിരന്തരം വാർത്തകള്‍ നൽകിയിരുന്നു. ഈ പ്രശ്നത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി റഫീഖ പരിഹാരം കാണാമെന്നും ഉറപ്പ്‌ നൽകിയിരുന്നു. ആ ഉറപ്പ്‌ പാലിക്കപ്പെട്ടു. പാലത്തിൽ 25 ലൈറ്റുകൾ സ്ഥാപിക്കപ്പെടുന്നു. പണികള്‍ ഉടനെ പൂര്‍ത്തിയാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്‌ പറഞ്ഞു. (ഇന്സെറ്റില്‍ പണി പുരോഗമിക്കുന്ന പുലമാന്തോള്‍ പാലം. കടപ്പാട്: ജുനൈദ് പുലാമന്തോള്‍)
Related News