ഹോംകെയര്‍ ഉദ്ഘാടനവും ആംബുലന്‍സ് സമര്‍പ്പണവും
ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി വിളയൂര്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ജനകീയമാകുന്നതിന്റെ ഭാഗമായി ഹോംകെയര്‍ ഉദ്ഘാടനവും ആംബുലന്‍സ് സമര്‍പ്പണവും 2015 മാര്‍ച്ച് 27 രാവിലെ 10 മണിക്ക് കുപ്പൂത്ത് വെച്ച് നടത്തുന്നു. ഹോംകെയര്‍ ഉദ്ഘാടനം പിണറായി വിജയനും ആംബുലന്‍സ് സമര്‍പ്പണം ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സിദ്ദീക്ക് അഹമ്മദ് എന്നിവര്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു