നൂതന സാങ്കേതികതികവുമായി പട്ടാമ്പി മതിലകം വീണ്ടും
പട്ടാമ്പിക്കാരുടെ കാത്തിരിപ്പിനു വിരാമം. പുതുക്കിയ മതിലകം തിയേറ്റർ ഏപ്രിൽ 4 നു 2 തിയേറ്ററുകള്‍ ആയി റിലീസ് സെന്റർ ആയി മാറ്റുകയാണ്. ആദ്യ ചിത്രം ജനപ്രിയ നായകന്റെ കോമഡി റൊമാന്റിക് ത്രില്ലെർ ഇവൻ മര്യാദ രാമൻ ആണെന്നാണ് റിപ്പോര്ട്ട് . 2004ല്‍ ഡി.റ്റി.എസ് ശബ്ദസംവിധാനം പരിചയപ്പെടുത്തി ഉദ്ഘാടന ചിത്രമായി പ്രദര്ശിപ്പിച്ച സിനിമ ധൂം ആയിരുന്നു. അന്ന് പട്ടാമ്പിയിൽ ഒരു തിയേറ്ററിലും ഡി.റ്റി.എസ്
സംവിധാനം ഉണ്ടായിരുന്നില്ല. 16 സ്പീക്കറിൽ, 8 റ്റ്രാകിൽ ഉള്ള ഡി.റ്റി.എസ് ശബ്ദ സംവിധാനമായിരുന്നു മതിലകത്തില്‍. ഒരു ബി ക്ലാസ് തിയേറ്റരായ മതിലകത്തിൽ ഈ ചിത്രം 70 ദിവസങ്ങള്‍ ആണു കളിച്ചതു. പക്ഷെ കുറച്ചു
വർഷങ്ങൾ കൂടി കഴിഞ്ഞപ്പൊൾ സിനിമ പ്രതിസന്ധി മലയാള സിനിമയെ കാർന്നു തിന്നാൻ തുടങ്ങി. സൂപ്പർ സ്റ്റാർസ്സിന്റെ ചിത്രങ്ങൾ എല്ലാം തിയേറ്ററിൽ മൂക്കു കുത്തി വീഴാൻ തുടങ്ങി. വൈകാതെ തിയേറ്റർ അടക്കുകയും ചെയ്തു. 2004-ൽ പട്ടാമ്പിക്കാരെ സാങ്കേതിക മികവു കൊണ്ടു വിസ്മയിപ്പിച്ച മതിലകം വീണ്ടുമെത്തുന്നു, 2 സ്ക്രീൻ ഉള്ള (250*2) മൾടിപ്ലെക്സ് ആയി പട്ടാമ്പിക്കാരെ വിസ്മയിപ്പിക്കാൻ. അവര്‍ കാത്തിരിക്കുന്നു മതിലകം തിയേറ്റർ തീർക്കുന്ന പുതിയ ദൃശ്യവിസ്മയങ്ങൾ കാണാനായി!!!