Back to News
ചുറ്റുവട്ടം

സ്വകാര്യ കുടിവെള്ള കമ്പനിക്കെതിരെ ഫേസ്ബുക്കില്‍ വ്യാപക പ്രതിഷേധം

സ്വകാര്യ കുടിവെള്ള കമ്പനിക്കെതിരെ ഫേസ്ബുക്കില്‍ വ്യാപക പ്രതിഷേധം
കുപ്പൂത്ത് തുടങ്ങാന്‍ പോകുന്ന സ്വകാര്യ കുടിവെള്ള കമ്പനിക്കെതിരെ ഫേസ്ബുക്കില്‍ വ്യാപക പ്രതിഷേധം. കുപ്പൂത്ത് കളരിക്കൽ ഭഗവതി ക്ഷേത്രത്തിനു അടുത്തായി ഒരു മിനറൽ വാട്ടർ കമ്പനിക്കു വേണ്ടി നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. NOC ലഭിക്കാതെയാണോ പണി തുടങ്ങിയത് എന്ന്‍ സംശയിക്കുന്നു. പ്രദേശ വാസികളുടെ യോഗം വിളിക്കാതെയോ പ്രദേശവാസികളുടെ സമ്മതത്തോടെയോ അല്ലാതെ അനുമതി കൊടുക്കില്ല. അതേസമയം ഈ പദ്ധതി തിരുവേഗപ്പുറയിൽ കൊണ്ടു വരാൻ നോക്കിയപ്പോള്‍ ജനങ്ങളുടെ എതിർപ്പ് കാരണം ഉപേക്ഷിച്ച പദ്ധതിയാണ് എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ ജനകീയ സമിതി ഉണ്ടാക്കി വന്‍ പ്രതിഷേധവുമായി രാഷ്ട്രീയ ഭേതമന്യേ സംഘടിക്കാന്‍ നാട്ടുകാര്‍ ആലോചിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ തിരി കൊളുത്തിയ ഈ പ്രതിഷേധം ഫലം കാണും വരെ തുടരുമെന്ന് കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടു.
Related News