"കനിവ്' ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം
വിളയൂര്‍ കണ്ടേങ്കാവില്‍ ആരംഭിച്ച "കനിവ്' ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസഹാഖ് അധ്യക്ഷയായി. ടി സ്രാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളിലെ കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസരംഗത്ത് ഒരു പുതിയ കാല്‍വയ്പ് നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കനിവ് രൂപീകരിച്ചത്. പരിപാടിയുടെ ഭാഗമായി അഞ്ച് ഏക്കര്‍ തരിശുഭൂമിയില്‍ ജൈവകൃഷി ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആയിരം കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് വിതരണവും അങ്കണവാടി കുട്ടികള്‍ക്ക് യൂണിഫോമും, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. വി വസന്ത, കെ കൃഷ്ണകുമാരി, ടി കെ നാരായണദാസ്, എന്‍ ഉണ്ണികൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, എന്‍ പി രാമദാസ്, ടി ഗോപാലകൃഷ്ണന്‍, ഇ കെ മുഹമ്മദ്കുട്ടി, കെ വി ഗംഗാധരന്‍, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യു കെ വിജയന്‍ സ്വാഗതവും എം അഷറഫ് നന്ദിയും പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി കൂരാച്ചിപ്പടിയില്‍ വിപണനകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.