Back to News
ചുറ്റുവട്ടം

തിരുവേഗപ്പുറ ഫോക്ലോര്‍ പാര്‍ക്ക് നിര്‍മാണോദ്ഘാടനം ആഗസ്റ്റ് 8 നു

തിരുവേഗപ്പുറ ഫോക്ലോര്‍ പാര്‍ക്ക് നിര്‍മാണോദ്ഘാടനം ആഗസ്റ്റ് 8 നു
തിരുവേഗപ്പുറ ഫോക്ലോര്‍ പാര്‍ക്ക് നിര്‍മാണോദ്ഘാടനം ആഗസ്റ്റ് 8 നു നടക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ. വിജയകുമാരന്‍ അറിയിച്ചു. സി .പി .മുഹമ്മദ്‌ എം.എല് .എ യുടെ അധ്യക്ഷതയിൽ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഭാരതപ്പുഴയുടെ കൈവരിയായ തൂതപ്പുഴയുടെ തീരത്താണ് ഫോക്ലോര്‍ പാര്‍ക്ക് ഒരുങ്ങുന്നത്. പദ്ധതിക്കായി വിനോദസഞ്ചാരവകുപ്പ് ഒരു കോടി അനുവദിച്ചു. ഫോക്ലോര്‍ പാര്‍ക്കിന്റെ നിര്‍മാണച്ചുമതല പാലക്കാട് നിര്‍മിതി കേന്ദ്രത്തിന് നല്‍കും. തിരുവേഗപ്പുറ പഞ്ചായത്തില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ സി.പി. മുഹമ്മദ് എം.എല്‍.എ. അദ്ധ്യക്ഷനായി. കളക്ടര്‍ പി. മേരിക്കുട്ടി പദ്ധതി വിശദീകരിച്ചു. തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് എം.എ. സമദ്, ജില്ലാപഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍, ഡി.ടി.പി.സി. സെക്രട്ടറി കെ. വിജയകുമാരന്‍, പഞ്ചായത്ത് സെക്രട്ടറി സി. അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു.
Related News