Back to News
ചുറ്റുവട്ടം

പുലാമന്തോള്‍ പാലത്തിലെ സ്പാന്‍ ജോയന്‍റുകള്‍ വീണ്ടും തകര്‍ന്നു

പുലാമന്തോള്‍ പാലത്തിലെ സ്പാന്‍ ജോയന്‍റുകള്‍ വീണ്ടും തകര്‍ന്നു
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ സ്പാന്‍ ജോയന്‍റുകള്‍ വീണ്ടും തകര്‍ന്നു. പുലാമന്തോള്‍ കുന്തിപ്പുഴ പാലത്തിലെ സ്പാന്‍ ജോയന്‍റുകളാണ് വീണ്ടും തകര്‍ന്നത്. ജനങ്ങളുടെ നിരന്തരമായ പരാതിക്കൊടുവില്‍ സ്പാന്‍ ജോയന്‍റുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ പാലം പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടത്തിയ ആര്‍.ബി.ഡി.സി കഴിഞ്ഞ ദിവസമാണ് തയാറായത്. ദേശീയ പണിമുടക്ക് ദിവസമായ സെപ്റ്റംബര്‍ രണ്ടിനായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്. വേണ്ട വിധത്തില്‍ മുന്നൊരുക്കങ്ങളില്ലാതെയുള്ള പ്രവര്‍ത്തനത്തില്‍ നാട്ടുകാര്‍ക്ക് അന്നുതന്നെ പ്രതിഷേധമുണ്ടായിരുന്നു. നിലവില്‍ പാലത്തിലെ സ്പാന്‍ ജോയന്‍റുകളിലെ തകര്‍ന്ന റബര്‍ ബുഷുകള്‍ നീക്കം ചെയ്യാതെയായിരുന്നു നവീകരണ പ്രവര്‍ത്തനം നടത്തിയത്. ടാര്‍, എംസാന്‍റ്, ഈര്‍ച്ചപ്പൊടി എന്നിവയാണ് അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചത്. സ്പാന്‍ ജോയന്‍റുകള്‍ വീണ്ടും തകര്‍ന്നത് അന്വേഷിക്കാമെന്ന് ആര്‍.ബി.ഡി.സി അധികൃതര്‍ അറിയിച്ചു.
Related News