Religious
Memathu Juma Masjid
എടപ്പലം മേമത്ത് മഹല്ല് നിലവില്‍ വന്നതിനു കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും 200ഓളം വര്ഷത്തിനടുത്ത് പഴക്കമുണ്ട്. 1909ല്‍ സ്ഥാപിതമായിട്ടുള്ള പള്ളി പുതുക്കിപണിതത് 1990ല്‍ ആണ്. കൃത്യമായ ഒരു കമ്മിറ്റി സംവിധാനം ഇല്ലാതിരുന്ന പഴയ കാലത്ത് പള്ളി ജീവനക്കാര്ക്കുള്ള വേതനം നല്കി യിരുന്നതും പള്ളിയുടെ ദൈനംദിന പ്രവര്ത്ത്നങ്ങള്ക്ക് നേതൃത്വം നല്കു്കയും ചെയ്തിരുന്നത് വലിയ പാലത്തിങ്ങല്‍ ബാപ്പുട്ടി ഹാജി ആയിരുന്നു. 230ല്‍ പരം വീടുകള്‍ ഈ മഹല്ലിനു കീഴിലുണ്ട്. 3 മദ്രസകളും 2നമസ്കാര പള്ളികളും ഈ മഹല്ല് പരിധിയിലുണ്ട്.