Back to Directory
Educational Institution

VPASM AMLP School Edappalam

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലം ആലിക്കാപ്പള്ളിയാൽ പ്രദേശത്തെ എയ്ഡഡ് വിദ്യാലയം.

ചരിത്രം

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിന്നിരുന്ന മേഖലയായിരുന്നു ഈ പ്രദേശം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1927 ൽ വലിയപാലത്തിങ്കൽ അഹമ്മദുണ്ണി സാഹിബ്‌ ആരംഭിച്ചതാണ് ഈ സ്കൂൾ. അക്കാലത്ത്‌ കുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കാരണം രക്ഷിതാക്കൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധാവന്മാരായിരുന്നില്ല. കുട്ടികളെ വീടുകളിലും, പാടത്തും, പറമ്പിലും പോയി പിടിച്ചുകൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. പിൽക്കാലത്ത്‌ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതോടെ കുട്ടികളെ സ്വാഭാവികമായി സ്കൂളിലേക്ക് വിടാൻ തുടങ്ങി. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് നാലാം തരാം വരെയായി സ്കൂൾ നിലകൊണ്ടു.

ഭൗതികസൗകര്യങ്ങൾ

1. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും.
2. ശുദ്ധ ജല സൗകര്യം.
3. എല്ലാ സൗകര്യങ്ങളോടുംകൂടിയ അടുക്കള.
4. എല്ലാ ക്ലാസിലും ഡസ്കും ബെഞ്ചും.
5. വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും.
6. വൈകല്യമുള്ള കുട്ടികൾക്കായി റാമ്പ് ആൻഡ് റെയിൽ .

മാനേജ്മെന്റ്

സ്ഥാപക മാനേജർ :അഹമ്മദുണ്ണി സാഹിബ്

നിലവിൽ :കുഞ്ഞിമൊയ്തീൻ ഹാജി വലിയപാലത്തിങ്ങൽ

Contact Details
amlpschooledappalam@gmail.com
എടപ്പലം പി.ഒ., 679308, പാലക്കാട് ജില്ല
Get Directions