Back to News
General

ഹയാത്ത് നഗർ വാട്സ്അപ്പ് ഗ്രൂപ്പ് നിര്മിച്ച വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

ഹയാത്ത് നഗർ വാട്സ്അപ്പ് ഗ്രൂപ്പ് നിര്മിച്ച വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു
മണലാരുണ്യത്തിൽ കഷ്ടപ്പെടുന്ന തങ്ങളുടെ പ്രിയ പ്രവാസി സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വേണ്ടി എടപ്പലം ഹയാത്ത് നഗർ വാട്സ്അപ്പ് ഗ്രൂപ്പ് നിര്മിച്ച "ഹയാത്ത് നഗറിലെ ജനതയ്ക്കായ്" എന്ന വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു. ഷബീർ കെ .ടി രചിച്ചു ഈണം നല്കിയ ഈ ഗാനം ജലീൽ കെ .ടി , അബ്ദുറഹ്മാൻ പാങ്കുഴി , ഷാഫി എന്നിവരാണ് നിര്മിച്ചത് . ആദിൽ. കെ .എം ക്യാമറയും വി .ടി .എം മുസ്തഫ, സുഹൈൽ എന്നിവർ സംവിധാനവും നിർവഹിച്ചു. വീഡിയോ ഇതിനോടകം തന്നെ ഫെയ്സ്ബുക്കിലും വാട്സ്അപ്പിലും വൻവിജയമാണ്. വീഡിയോ കാണുവാൻ ഈ ലിങ്ക് സന്ദര്ശിക്കുക : https://youtu.be/wWO_Vkx08HI
Related News