എടപ്പലം :എടപ്പലം വയലിലേക്ക് കാർ മറിഞ്ഞു വിദ്യാർത്ഥികൾക്ക് പരിക്ക്. സാരമായി പരിക്കേറ്റ വിദ്യാർത്ഥികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ ഓടിച്ചിരുന്ന വാഹനമാണ് ഇന്ന് ഉച്ചയ്‌ക്ക് വയലിലേക്ക് മറിഞ്ഞത്. വാഹനത്തിൽ അഞ്ചോളം വിദ്യാർഥികൾ ഇണ്ടായിരുന്നതായി പറയപ്പെടുന്നു. എടപ്പലം സ്കൂളിലെ വിദ്യാർത്ഥികൾ വാടകക്ക് കൊണ്ട് വന്ന കാർ ആണ് മറിഞ്ഞത് കാർ അമിത വേഗതയിലായിരുന്നു വെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മലപ്പുറം രജിസ്ട്രേഷനിൽ ഉള്ള ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. സ്കൂൾ വിദ്യാർത്ഥികൾ വീട്ടുകാർ അറിയാതെ വാഹനങ്ങൾ വാടകക്ക് എടുക്കുന്ന പ്രവണത സമീപപ്രദേശങ്ങളിൽ അധികരിക്കുന്നുണ്ട്. എടപ്പലം സ്കൂളിനടുത്ത വയലിന് നടുവിലൂടെ പോകുന്ന വീതിയില്ലാത്ത റോഡിനു സംരക്ഷണ ഭിത്തി കെട്ടാത്തത് നിരവധി തവണ വാഹനഅപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
എടപ്പലത്ത് വാഹനാപകടം വിദ്യർത്ഥികൾക്ക് പരിക്ക്