Back to News
General

ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ 'അല്‍ മലപ്പുറം ' ഷോര്‍ട്ട് ഫിലിമിന്റെ പിന്നില്‍ ഒരു എടപ്പലത്തുകാരനും

ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ 'അല്‍ മലപ്പുറം ' ഷോര്‍ട്ട് ഫിലിമിന്റെ പിന്നില്‍ ഒരു എടപ്പലത്തുകാരനും

മലപ്പുറത്തുകാരുടെ പ്രതിഷേധ ചിത്രമായ അല്‍ മലപ്പുറമെന്ന ഷോര്‍ട്ട് ഫിലിമിന് പിറകില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ മലപ്പുറത്തുകാരനല്ല, മറിച്ച് പാലക്കാട്ടുകാരനാണ്. സുഹൈല്‍ സായ് മുഹമ്മദ് ആണ് ആ പാലക്കാട്ടുകാരന്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് അല്‍ മലപ്പുറം എന്ന 3 മിനിറ്റ് വീഡിയോ നേടിയത്. ഇതിനകം സോഷ്യല്‍ മീഡിയകളും ഇതിനെ ഏറ്റെടുത്തു കഴിഞ്ഞു.


പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വിളയുര്‍ ഇടപ്പലം ആണ് സുഹൈലിന്റെ സ്വദേശം. അല്‍ മലപ്പുറത്തില്‍ സംവിധായകന്‍ ആഷിഖ് അയ്മറിന്റെ സംവിധാന സഹായികളില്‍ ഒരാളാണ് സുഹൈല്‍. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഫിലിം മാക്കിങ് ഡിപ്ലോമ വിദ്യാര്‍ത്ഥിയായ സുഹൈല്‍ ‘കെ എ പത്ത് ചായ ‘ എന്ന സിനിമ കൂട്ടായ്മയുമായി വര്‍ഷങ്ങളുടെ സൗഹൃദമാണ്..


‘എടപ്പലം ആണ് എന്റെ സ്വദേശം, ഒരു പാലം കടന്നാല്‍ മൂര്‍ക്കനാട് ആണ് അതായത് മലപ്പുറം ജില്ല.. വിളയുര്‍ കടന്നാല്‍ പുലാമന്തോള്‍ അതും മലപ്പുറം ജില്ലയാണ്..എന്റെ ഉമ്മ വീട് മലപ്പുറം ജില്ലായിലായിരുന്നത് കൊണ്ട് ഞാന്‍ രണ്ടാം ക്ലാസ് വരെ പഠിച്ചതും അവിടെയാണ്..മലപ്പുറവുമായി എനിക്ക് വലിയൊരു ആത്മബന്ധമുണ്ട്…’ സുഹൈല്‍ പറയുന്നു.


പാലക്കാട് ജില്ലക്കാരനാണെങ്കിലും കൂടുതല്‍ സുഹൃത്തുക്കളെല്ലാം മലപ്പുറം ജില്ലക്കാരാണ്. സംവിധാന സഹായി എന്ന ടൈറ്റിലില്‍ അല്ലാതെയും ഷോര്‍ട്ട് ഫിലിമില്‍ സുഹൈലിന്റെ കാണാം. ഇറച്ചി വെട്ടുകാരനായ മമ്മദിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ആ താടിക്കാരന്‍ സുഹൈലാണ്…

വളാഞ്ചേരി സ്വദേശികളായ അജിത് ജനാര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ബിഗ്ബാങ് തിയറിയുടെയും പ്രദീഷ് വളാഞ്ചേരി സംവിധാനം ചെയ്യുന്ന ഓമര്‍ ഖാലിദിന്റെയും സഹ സംവിധാനം സുഹൈല്‍ സായ് മുഹമ്മദ് ആണ്..


‘അല്‍ മലപ്പുറം’ മലപ്പുറത്തുകാര്‍ ഒരു വികാരമായി ഏറ്റെടുക്കുമ്പോള്‍, ലക്ഷക്കണക്കിന് പേര്‍ അത് ചര്‍ച്ച ചെയ്യുമ്പോള്‍ അണിയറയിലെ ഈ പാലക്കാട്ടുകാരന്‍ സന്തോഷത്തിലാണ്. ഉടന്‍ ചെയ്യാന്‍ പോകുന്ന മറ്റു ചില സിനിമകളുടെ തിരക്കിലാണിപ്പോള്‍ സുഹൈല്‍.. അല്‍ മലപ്പുറത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം വളാഞ്ചേരി, പൊന്നാനി സ്വദേശികളാണ്. ശരത് പ്രകാശും ആഷിക് അയ്മറും ചേര്‍ാണ് ‘അല്‍ മലപ്പുറം’രചന നിര്ഡവ്വഹിച്ചിരിക്കുന്നത്.

Related News