Back to News
General

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്‌

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്‌
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ എടപ്പലം യൂണിറ്റും പട്ടാമ്പി സേവന ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്‌ ഒക്ടോബർ 4നു (ഞായറാഴ്ച്ച) കാലത്ത്‌ 9 മണി മുതൽ 2 മണി വരെ എടപ്പലം എ.എം.എൽ.പി സ്കൂളിൽ വെച്ചു നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. ക്യാമ്പ്‌ സി.പി. മുഹമ്മദ്‌ എം.എൽ.എ ഉൽഘാടനം നിർവ്വഹിക്കും. ഇ.എൻ.ടി, ശിശുരോഗ വിഭാഗം, സർജറി, പ്രസവ സ്ത്രീ രോഗ വിഭാഗം, ജനറൽ മെഡിക്കൽ, അസ്ഥി രോഗ വിഭാഗം, ദന്ത രോഗ വിഭാഗം എന്നീ വിഭാഗങ്ങളിൽ രോഗികളെ പരിശോധിച്ചു മരുന്നുകൾ സൗജന്യമായി നൽകുന്നു. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9744544402, 9495501546 എന്നീനമ്പറുകളിൽ ബന്ധപ്പെടുക
Related News