വിളയൂര്‍ കൃഷിഭവനില്‍ കൃഷിഓഫീസറായി നീണ്ട ഒമ്പതു വര്‍ഷത്തെ സേവനം നടത്തുകയും, നിരവധി തവണ അധിക ചുമതല ഏറ്റെടുക്കുകയും ചെയ്ത് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശ്രീ. ടി,പി ഭാസ്കരന് വിളയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.
ഡിസംബര്‍ 2 ന് ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന യാത്രയയപ്പു യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശ്രീമതി കെ. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് , കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി ഭാരവാഹികള്‍, മറ്റു പ്രമുഖ വ്യക്തികള്‍, കര്‍ഷകര്‍ എന്നിവരുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായി. പുതിയ കൃഷിഓഫീസറായി ചുമതല ഏറ്റെടുത്ത ശ്രീമതി സിന്ധുവിന് യോഗത്തില്‍ സ്വീകരണവും നല്‍കി.