Back to News
General

കുടുംബശ്രീ പാടത്ത് കൊയ്ത്തുല്‍സവം

കുടുംബശ്രീ പാടത്ത് കൊയ്ത്തുല്‍സവം

മാങ്കുറ്റി പാടശേഖരത്തില്‍ കുടുംബശ്രീ വനിതകളുടെ മൂന്നു ഗ്രൂപ്പുകള്‍ ചേര്‍ന്ന് നടത്തിയ 6 ഏക്കര്‍ സ്ഥലത്തെ നെല്‍ക്കൃഷിപ്പാടത്ത് കൊയ്ത്തുത്സവം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ. മുരളി കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശ്രീമതി കൃഷ്ണകുമാരി, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എ.കെ ഉണ്ണി, കൃഷിഓഫീസര്‍ ശ്രീമതി സിന്ധു, കൃഷി അസിസ്റ്റന്‍റ് ശ്രീമതി ജീന, ആത്മ ഫീല്‍ഡ് അസിസ്റ്റന്‍റ് ശ്രീ സാബു എന്നിവര്‍ നേതൃത്വം നല്‍കി. ഉമ നെല്‍വിത്താണ് അംഗങ്ങള്‍ കൃഷി ചെയ്തത്. ആത്മ പദ്ധതിയുടെ ഭാഗമായ ഭക്ഷ്യസുരക്ഷാ ഗ്രൂപ്പിനുള്ള സാമ്പത്തിക സഹായവും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്.

Related News