Back to News
General

വിഷുവിന് വിഷരഹിത പച്ചക്കറി; പദ്ധതിക്ക് തുടക്കമായി

വിഷുവിന് വിഷരഹിത പച്ചക്കറി;  പദ്ധതിക്ക് തുടക്കമായി
'ജൈവകൃഷിയിലൂടെ വിഷമുക്തമായ പച്ചക്കറി' എന്ന ലക്ഷ്യത്തിനായി യുവാക്കള്‍ കൈകോർക്കുന്നു. വിഷുവിന് വിഷരഹിത പച്ചക്കറി ലഭ്യമാകാന്‍ കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ്‌ നടപ്പാക്കുന്ന ജൈവ പച്ചകറി കൃഷി എന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്നതാണ് പദ്ധതി. ഒന്നര ഏക്കര്‍ സ്ഥലത്താണ് ആദ്യം വിത്തിറക്കിയത്. പയര്‍, മത്തന്‍, ഇളവന്‍, വെള്ളരി, വെണ്ട, ചീര, ചുരങ്ങ  എന്നിവയാണ് വേനല്‍ക്കാല വിളകള്‍. കീടനാശിനി ഉപയോഗമില്ലാതെ രാസവളങ്ങള്‍ പരമാവധി കുറച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്.
Related News