ഒരുമയില്‍ വിജയിച്ച പച്ചക്കറികൃഷി നാടിനഭിമാനമായി. എടപ്പലം ആലിക്കപ്പള്ളിയാല്‍ പ്രദേശങ്ങളില്‍ വിഷലിപ്ത പച്ചക്കറിയെന്ന മുദ്രാവാക്യവുമായി കര്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് ഐക്യസന്ദേശമായി. ഇത് വിജയിച്ചതിലെ സന്തോഷത്തിലാണ് ട്രസ്റ്റ് പ്രവര്‍ത്തകര്‍. ജൈവ വളം മാത്രമുപയോഗിച്ച് കൃഷി ചെയ്ത പച്ചക്കറി നൂറ് മേനി വിളഞ്ഞപ്പോള്‍ അതൊരു ഒറ്റെക്കാട്ടായി ചേര്‍ന്നതിന്റെ വിജയമായി. ഒന്നര ഏക്കര്‍ സ്ഥലത്താണ് ആദ്യം വിത്തിറക്കിയത്. പയര്‍, മത്തന്‍, ഇളവന്‍, വെള്ളരി, വെണ്ട, ചീര, ചുരങ്ങ എന്നിവയാണ് വേനല്‍ക്കാല വിളകള്‍. കീടനാശിനി ഉപയോഗമില്ലാതെ രാസവളങ്ങള്‍ പരമാവധി കുറച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്.
വിഷ പച്ചക്കറിക്കെതിരെ നാട് ഒരുമിച്ചു, നൂറ് മേനി വിളഞ്ഞു