Back to News
General

റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു

റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു
പുലാമന്തോള്‍ ടൗണിലും പരിസരങ്ങളിലും റോഡരികുകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ വാഹന ഡ്രൈവര്‍മാരുടെ കാഴ്ചമറക്കുന്നുവെന്ന് പരാതി.
പുലാമന്തോള്‍ അങ്ങാടിയിലും ബസ് സ്റ്റാന്‍ഡ് കവാടത്തിലും കാഴ്ച മറക്കുന്ന രീതിയിലാണ് വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളും പരസ്യ പലകകളും സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ പരിപാടികളുടെ പരസ്യങ്ങളാണ് ഇതില്‍ ഭൂരിഭാഗവും. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലുള്ള ആത്മാര്‍ത്ഥത പലപ്പോഴും ഇത് അഴിച്ചുമാറ്റുന്നതില്‍ ആരും കാണിക്കാറില്ല. പലപ്പോഴും കാറ്റില്‍ ഇവമറിഞ്ഞു വീഴുന്നതും റോഡിലേക്ക് ചെരിഞ്ഞു നില്‍ക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ടൗണിലെ കച്ചവടസ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള ഇത്തരം ബോര്‍ഡുകള്‍ സ്ഥാപനങ്ങളിലേക്കുള്ള കാഴ്ചയേയും തടയുന്നുന്നതായി വ്യാപരികളും പരാതിപ്പെടുന്നു. ടൗണ്‍ പരിധികളില്‍ ഇവസ്ഥാപിക്കുന്നതിനു നിയമപരമായി തടയിടണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും ആവശ്യം.
Related News