ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരമുള്ള ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു. വിളയൂരില്‍ രണ്ട് ഹെക്ടര്‍ സ്ഥലത്തേക്കുള്ള വാഴത്തൈകളാണ് വി.എഫ്.പി.സി.കെ മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്. വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ കെ.മുരളി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്‍റ് ശ്രീമതി കെ.കൃഷ്ണകുമാരി അദ്ധ്യക്ഷയായി. വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എ.കെ ഉണ്ണി സ്വാഗതവും, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ ശ്രീ സക്കീര്‍ ഹുസൈന്‍ നന്ദിയും അറിയിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി വി.പി സിന്ധു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ഷീജ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി ഗീത തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. കൃഷി അസിസ്റ്റന്‍റ് ശ്രീമതി ജീന, ഹോര്‍ട്ടികള്‍ മിഷന്‍ ഫീല്‍ഡ് അസിസ്റ്റന്‍റ് ശ്രീമതി രാജി, ആത്മ ബി.ടി.എം കുമാരി ഷാജിനി എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.
ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു