Back to News
General

എടപ്പലം പച്ചക്കറി ക്ലസ്റ്റര്‍ രൂപീകരിച്ചു

എടപ്പലം പച്ചക്കറി ക്ലസ്റ്റര്‍ രൂപീകരിച്ചു
വിളയൂരിലെ പ്രധാന പച്ചക്കറി പ്രദേശമായ 12,13,14 വാര്‍ഡുകളിലെ പച്ചക്കറി കര്‍ഷകരെ ഉള്‍പ്പെടുത്തി എടപ്പലം പച്ചക്കറി ക്ലസ്റ്റര്‍ രൂപീകരിച്ചു. 
ക്ലസ്റ്ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്‍വര്‍, ഷൈലജ എന്നിവരുടെ നേതൃത്വത്തില്‍ 13 അംഗങ്ങളുടെ കമ്മിറ്റി രൂപീകരിച്ചു. ക്ലസ്റ്റര്‍ പച്ചക്കറിക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 നുള്ളില്‍ സ്വീകരിക്കുന്നതിനും ഡിസംബര്‍ രണ്ടാം വാരത്തില്‍ കൃഷി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.
 എടപ്പലം എച്ച്..എ.എല്‍.പി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്ശ്രീ കെ.മുരളി, വൈസ് പ്രസിഡന്‍റ് ശ്രീമതി കെ. കൃഷ്ണകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൃഷി ഓഫീസര്‍ ശ്രീമതി വി.പി. സിന്ധു പദ്ധതിയെക്കുറിച്ച് വിവരിച്ചു.   എടപ്പലം, മാങ്കുറ്റി പാടശേഖര സമിതി ഭാരവാഹികള്‍, പച്ചക്കറി കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് ഗ്രൂപ്പുകളിലെ വനിതകള്‍ തുടങ്ങിയവര്‍ പദ്ധതി ചര്‍ച്ചകളില്‍ പങ്കെടുത്തു.
 പച്ചക്കറി രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച എടപ്പലം മാങ്കുറ്റി പ്രദേശത്തെ വനിതകളും കര്‍ഷകരും കൂട്ടായ്മയോടുകൂടി വേനല്‍ക്കാല  പച്ചക്കറിക്കൃഷിയിലേക്ക്  വീണ്ടും തയ്യാറെടുക്കുന്നു.
Related News