എടപ്പലം പാലം ഉദ്ഘാടനം ഫെബ്രുവരി 24നു
എടപ്പലം മൂര്‍ക്കനാട് പാലം ഉദ്ഘാടനം ഫെബ്രുവരി 24നു MB. രാജേഷ് MP നിര്‍വഹിക്കും. അപ്പ്രോച്ച് റോഡിന്‍റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. 10.5 മീറ്റര്‍ വീതിയും 220 മീറ്റര്‍ നീളവുമുള്ള ഈ പാലം ജില്ലാ പഞ്ചായത്തിന്റെ 11 കോടിയോളം രൂപ ചിലവഴിച്ചാണ് നിര്‍മിച്ചത്. 2010 ആഗസ്റ്റിലാണ് മുന്‍ ധനമന്ത്രി തോമസ് ഐസക് പാലത്തിന്റെ ശിലയിട്ടത്. തുടര്‍ന്ന് 2011 ഏപ്രിലില്‍ തുടങ്ങിയ നിര്‍മാണ പ്രവര്ത്തികള്‍ 2013 മാര്‍ച്ചോടെ പൂര്‍ത്തിയായി. ഫെബ്രുവരി 24 നു മുംബ് ബാകിയുള്ള ജോലികള്‍ കൂടി പൂര്‍ത്തിയാവുമെന്ന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ ഇസ്ഹാക്ക് പറഞ്ഞു.