ടാറിംഗ് തുടങ്ങി : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
എടപ്പലം മൂര്‍ക്കനാട് പാലം ഉദ്ഘാടനം കഴിഞ്ഞയുടനെ അപ്പ്രോച് റോഡ് ടാറിംഗ് പുരോഗമിക്കുന്നു. നിലവില്‍ എടപ്പലം വരെയും മൂര്‍ക്കനാട് പൊട്ടികുഴി വരെയും ആണ് ടാര്‍ ചെയ്യുന്നത്. പിന്നീട് വിളയൂര്‍ കൈപ്പുറം റോഡ് കൂടി റബ്ബറൈസ് ചെയ്യുമെന്നും പാലം വഴി രണ്ട് കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ അനുവദിക്കുമെന്ന് സി.പി.മുഹമ്മദ്.എം.എല്‍.എ പറഞ്ഞു. കൂടാതെ മൂര്‍ക്കനാട് ഭാഗത്ത് നിന്നും സ്വകാര്യ ബസ് റൂട്ട് പെര്‍മിറ്റ് ലഭിച്ചതായും സൂചനയുണ്ട്.