Back to News
General

ഇലക്ഷന്‍ 2014: പാലക്കാട് എം.ബി രാജേഷിന് ചരിത്രവിജയം

ഇലക്ഷന്‍ 2014: പാലക്കാട് എം.ബി രാജേഷിന് ചരിത്രവിജയം
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിംഗ് എം പി എം.ബി. രാജേഷ് തന്നെ ഇത്തവണയും പാലക്കാടു വിജയിച്ചു. യു.ഡി.എഫിന്റെ എം.പി.വീരേന്ദ്രകുമാറിനെ 105300 വോട്ടുകള്‍ക്കാണ് തോല്പിച്ചത്. മികച്ച പാര്‍ലമെന്റേറിയനായ എം.ബി രാജേഷിന് പാലക്കാട്ടുകാര്‍ അര്‍ഹിക്കുന്ന വിജയം സമ്മാനിച്ചു. കടുത്ത മത്സരമെന്ന് മാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തിയ പാലക്കാട്ടെ പോരാട്ടത്തിനൊടുവില്‍ ചരിത്രവിജയം നേടിയാണ് രാജേഷ് ഇത്തവണ പാര്‍ലമെന്റിലേക്കെത്തുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി വീരേന്ദ്രകുമാറിനെ ഒന്നര ലക്ഷത്തിലേറെ വോട്ടിനാണ് രാജേഷ് പരാജയപ്പെടുത്തിയത്. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ കൂടിയായ വീരേന്ദ്ര കുമാറിനെതിരെ പത്രത്തിനകത്തെ തൊഴിലാളി വിരുധ നയത്തിനെതിരെ പത്രപ്രവര്‍ത്തകനായ ശ്രീജിത്ത് ജോലി രാജിവെച്ച് മത്സരത്തിനിറങ്ങിയതും പാലക്കാടിന്റെ മാത്രം പ്രത്യേകത. സി.പി.ഐ.എമ്മിനകത്തെ ഗ്രൂപ്പിസവും പടലപ്പിണക്കവും കാരണം രാജേഷ് പരാജയപ്പെട്ടേക്കാമെന്ന് പാര്‍ട്ടിപ്രവര്‍ത്തകരടക്കം വിലയിരുത്തിയിടത്താണ് രാജേഷിന്റെ മികച്ച വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് രാജേഷ് വിജയിച്ചത്. എം.പി ഫണ്ട് പൂര്‍ണമായും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച ജനപ്രതിനിധി കൂടിയായിരുന്നു രാജേഷ്. കഴിഞ്ഞ തവണ യുഡിഫ് കാറ്റ് ആഞ്ഞ് വീശിയിട്ടും പാലക്കാട്ട് സിപിഎമ്മിന്റെ എം ബി രാജേഷ് 1820 വോട്ടിന് ജയിച്ചു കയറി, വിമതന്‍ എം ആര്‍ മുരളി പിടിച്ച 20960 വോട്ടുകളും സിപിഎമ്മിന്റെ പെട്ടിയില്‍ നിന്ന് ചോര്‍ന്നതായിരുന്നു. ഇത്തവണ മാനസാന്തരം വന്ന മുരളി സിപിഎമ്മിനൊപ്പമുണ്ട്. റിസള്‍ട്ട് അറിയാന്‍ : edappalam.info/election2014.aspx
Related News