വിളയൂര്‍ തടയണ : ഉദ്ഘാടനം ജൂണ്‍ 1ന്
ജില്ലാ പഞ്ചായത്തിന്‍െറ പശ്ചാത്തല വികസന ഫണ്ടില്‍നിന്ന് രണ്ടു കോടി 40 ലക്ഷം രൂപ ചെലവിട്ട് പുലാമന്തോള്‍ പാലത്തിനു താഴെ തൂതപ്പുഴയില്‍ നിര്‍മിച്ച സ്ഥിരം തടയണ ജൂണ്‍ 1ന് എം.ബി.രാജേഷ് നാടിനു സമര്‍പ്പിച്ചു. ജില്ലാപഞ്ചായത്തിന്റെ സ്ഥിരം തടയണനിര്‍മാണം പൂര്‍ത്തിയായതോടെയാണ് തൂതപ്പുഴ ജലസമൃദ്ധമായിരിക്കുന്നത്. വിളയൂര്‍, കൊപ്പം, കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമ പരിഹാരവും ജലസേചനവും ലക്ഷ്യമിട്ടാണ് ജില്ലാപഞ്ചായത്ത് രണ്ടരക്കോടി ചെലവില്‍ തടയണ നിര്‍മിച്ചത്. നാലുമാസംകൊണ്ടാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. മലപ്പുറംജില്ലയിലെ പുലാമന്തോള്‍ പഞ്ചായത്തിനും തടയണയുടെ ഗുണം ലഭ്യമാകും.വിളയൂര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളപദ്ധതികളുടെ കിണറുകള്‍ തടയണയ്ക്ക് സമീപത്തെ പുഴയിലാണ്. വേനലില്‍ പമ്പുചെയ്യാനുള്ള വെള്ളം ഈ പദ്ധതികളിലുണ്ടാകാറില്ല. തടയണ വന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി.
പുലാമന്തോള്‍ പാലത്തിനോടുചേര്‍ന്നുള്ള പുഴയിലാണ് തടയണ നിര്‍മിച്ചിരിക്കുന്നത്. തടയണ കേന്ദ്രീകരിച്ച് ബൃഹത് കുടിവെള്ള പദ്ധതിക്കും ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക് പറഞ്ഞു. ഇതിനുപുറെമ ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് മിനി ടൂറിസംപദ്ധതി നടപ്പാക്കാനും ശ്രമിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസാവസാനത്തോടെ നടത്താനാണ് തിരുമാനിച്ചിരിക്കുന്നത്. വിളയൂര്‍മാതൃകയില്‍ തിരുവേഗപ്പുറ തൂതപ്പുഴയിലും സ്ഥിരം തടയണ നിര്‍മിക്കാന്‍ ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ടെന്നും സുബൈദ ഇസ്ഹാക്ക് പറഞ്ഞു.