Back to News
General

തൂതപ്പുഴയിലെ തടയണ: ആശങ്ക വേണ്ടെന്ന് വിദഗ്ധസംഘം

തൂതപ്പുഴയിലെ തടയണ: ആശങ്ക വേണ്ടെന്ന് വിദഗ്ധസംഘം
വിളയൂര്‍ തൂതപ്പുഴയില്‍ ജില്ലാപഞ്ചായത്ത് നിര്‍മിച്ച ചെക്ക്ഡാം മെയ്‌ 30നു നാടിന് സമര്‍പ്പിച്ചു. നിര്‍മാണത്തെക്കുറിച്ച് ഉയര്‍ന്ന ആശങ്ക പരിഹരിക്കുന്നതിനായി എന്‍ജിനിയര്‍മാരുള്‍പ്പെട്ട വിദഗ്ധസംഘം തടയണ പരിശോധിക്കാനെത്തി. തടയണനിര്‍മാണത്തെ ചൊല്ലി ആശങ്ക വേണ്ടെന്ന് പാലക്കാട് എന്‍ജിനിയറിങ് കോളേജ് പ്രൊഫസറും തടയണ ഡിസൈനറുമായ പ്രതാപ് വര്‍മ തമ്പാന്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് രണ്ടര കോടി രൂപ ചെലവഴിച്ചാണ് പുലാമന്തോള്‍ പാലത്തിന് താഴെ തോണിക്കടവ് ഭാഗത്ത് ചെക്ക്ഡാം നിര്‍മിച്ചിരിക്കുന്നത്. വിളയൂര്‍ കൊപ്പം, കുലുക്കല്ലൂര്‍, പഞ്ചായത്തുകളിലെ കുടിവെള്ളലഭ്യതയും ജലസേചനവും ലക്ഷ്യമിട്ടാണ് തടയണ നിര്‍മിച്ചത്. നാല് മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടാഴ്ചമുമ്പുണ്ടായ വേനല്‍മഴയില്‍ തടയണയുടെ അവസാന സംരക്ഷണഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നിരുന്നു. ഇതാണ് തടയണയുടെ നിര്‍മാണത്തെക്കുറിച്ച് ആശങ്കയ്ക്ക് വകവെച്ചത്. പ്രൊഫ. സുധ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണകുമാരി, വൈസ് പ്രസിഡന്റ് കെ.വി. ഗംഗാധരന്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Related News