മസ്ജിദ് ഉദ്ഘാടനവും മതപ്രഭാഷണവും
എടപ്പലം പഴയ റേഷന്‍ കടക്ക് സമീപം നിര്മാവണം പൂര്ത്തിയാകിയ മദീന മസ്ജിദിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് സംഘടിക്കപ്പെടുന്ന മതപ്രഭാഷണവും ദുആ സമ്മേളനവും ജൂണ്‍ 20, 21, 22 തിയ്യതികളില്‍ വൈകുന്നേരം 7 മണിക്ക് റേഷന്‍ കടക്ക് സമീപം വെച്ചു നടത്തപ്പെടുന്നു.
ഫരീദ് റഹ്മാനി കാളികാവ്, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ സംസാരിക്കുന്നു.
22നു വൈകീട്ട് പാണക്കാട് സയ്യിദ് മുനവ്വരളി ശിഹാബ് തങ്ങള്‍ മസ്ജിദ് ഉദ്ഘാടനം ചെയ്യുമെന്നും തുടര്ന്ന് അബ്ദുള്ള മുസ്ലിയാരുടെ നേതൃത്വത്തില്‍ ദുആ സമ്മേളനവും ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.