Back to News
General

എടപ്പലത്ത് വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം

എടപ്പലത്ത് വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം
വിപുലമായ പരിപാടികളോടെ ഭാരതത്തിന്‍റെ 68 ാം സ്വാതന്ത്ര്യ ദിനം എടപ്പലത്ത് ആഘോഷിച്ചു. രാവിലെ 8 മണിക്ക് തന്നെ ഔദ്യോതിക പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് പാലക്കാട് ജില്ല വൈസ് പ്രസിഡന്റ്‌ സുബൈദ ഇസ്ഹാക്ക് പതാക ഉയര്‍ത്തി. തുടര്‍ന്ന് പായസ വിതരണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എടപ്പലം എ.എല്‍.പി.സ്കൂളില്‍ ഹെഡ് മാസ്റ്റര്‍ ആയിഷ ടീച്ചര്‍ പതാക ഉയര്‍ത്തി. പി.ടി.എം.സ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികള്‍ക് ഹെഡ് മാസ്റ്റര്‍ കുഞ്ഞിക്കമ്മ, പ്രിന്‍സിപ്പാള്‍ അഷ്‌റഫ്‌ എന്നിവര്‍ നേത്രത്വം നല്‍കി. തുടര്‍ന്ന് എന്‍.എസ്.എസ് - സ്കൌട്ട് ടീം അംഗങ്ങളുടെ കലാ പരിപാടികളും നടത്തി.
Related News